കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.13 ലക്ഷവും കടന്ന് മുന്നോട്ട്; രോഗബാധിതര്‍ 73 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.13 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 4,13,648 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 73,18,124 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 36,02,581 പേര്‍ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-20,45,549, ബ്രസീല്‍-7,42,084, റഷ്യ-4,85,253, സ്‌പെയിന്‍-289,046, ബ്രിട്ടന്‍-28,9,140, ഇന്ത്യ-276,146, ഇറ്റലി-2,35,561, ജര്‍മനി-186,516, പെറു-2,03,736, തുര്‍ക്കി-1,72,114, ഇറാന്‍-1,75,927, ഫ്രാന്‍സ്-1,54,591, ചിലി-1,42,759, മെക്‌സിക്കോ- 1,24,301, കാനഡ-96,653, സൗദി അറേബ്യ- 108,571, പാക്കിസ്ഥാന്‍- 108,317, ചൈന-83,046.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-114,148, ബ്രസീല്‍-38,497, റഷ്യ-6,142, സ്‌പെയിന്‍-27,136, ബ്രിട്ടന്‍-40,883, ഇറ്റലി-34,043, ഇന്ത്യ-7,750, ജര്‍മനി-8,831, പെറു-5,738, തുര്‍ക്കി-4,729, ഇറാന്‍-8,425, ഫ്രാന്‍സ്-29,296, ചിലി-2,283, മെക്‌സിക്കോ- 14,649, കാനഡ-7,897, സൗദി അറേബ്യ- 783, പാക്കിസ്ഥാന്‍- 2,172, ചൈന-4,634.