തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 2111 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് 11 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 21,800 ആക്ടീവ് കേസുകളാണുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ തീരപ്രദേശങ്ങളില്‍ നിന്ന് മാറി മിക്ക പ്രദേശങ്ങളിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് 4,459 ആക്ടീവ് കേസുകളാണ് തലസ്ഥാനത്തുള്ളത്. ഇന്ന് 512 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 590 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News