തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,397 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതില്‍ 2,317 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. 2,225 പേര്‍ രോഗവിമുക്തരായി. ഇന്ന് കൊവിഡ് മൂലം ആറു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിനിടെ 34,988 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്ത് 23277 കോവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. കേരളത്തില്‍ സമ്പര്‍ക്ക വ്യാപനം കൂടിയ ഘട്ടമാണ് നിലവിലുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 408 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി കൈവന്നു. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കൊവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കൊവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍.