News
ഇന്നലെ 53,256 പേര്‍ക്ക് കൊവിഡ്; 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 53,256 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 78,190 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി. 1422 പേരാണ് മരിച്ചത്.
ഇതോടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,99,35,221 ആയി. ഇതില്‍ 2,88,44,199 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,88,135. നിലവില്‍ 7,02,887 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയിലുള്ളത്.
ഇന്നലെ വരെ 28,00,36,898 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News