FeaturedHealthNationalNews

രാജ്യത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 1130 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കൊവിഡ് ബാധിതരുടെ എണ്ണം 54,87,581 ആയി ഉയര്‍ന്നു. ഇതില്‍ പത്ത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലാണ്. 10,03,299 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 43,96,399 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണം 87,882 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും ഇരുപതിനായിരത്തിന് പുറത്താണ് രോഗികള്‍. 20,598 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26,408 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു.

12,08,644 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,84,341പേര്‍ രോഗമുക്തരായി. 32,671പേരാണ് മരിച്ചത്. 2,91,238പേര്‍ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button