NationalNews

രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കൊവിഡ്; പകുതിയും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ മരിച്ചു. 39,258 പേരാണ് രോഗമുക്തരായത്. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 4,10,952 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 30820,521 പേരാണ് രോഗമുക്തരായത്. 4,24,351പേര്‍ മരിച്ചു.

കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 20,624 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. 80 മരണവും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേര്‍ രോഗമുക്തി നേടി.1,64,500 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,078 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,640 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,438 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2945 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടിപിആര്‍ 5ന് താഴെയുള്ള 62, അഞ്ചിനും പത്തിനും ഇടയ്ക്കുള്ള 294, പത്തിനും 15നും ഇടയ്ക്കുള്ള 355, പതിനഞ്ചിന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button