ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആയി. നിലവില്‍ 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.
കൊവിഡ് മൂലം ആകെ മരിച്ചത് 4,20,551 പേര്‍. ഇതുവരെ 43,31,50,864 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കേരളത്തില്‍ 18,531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51 ദിവസത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കേരളത്തില്‍ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്.