NationalNews

രാജ്യത്ത് ഇന്നലെ 30,093 പേര്‍ക്ക് കൊവിഡ്; 374 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 30,093 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 374 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 45,254 പേര്‍ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,11,74,322 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി. 4,14,482 പേരാണ് മരിച്ചത്. നിലവില്‍ 4,06,130 പേരാണ് ചികിത്സയിലുള്ളത്.

വാക്‌സിനേഷന്‍ 41 കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 41,18,46,401 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button