News

രാജ്യത്ത് അരലക്ഷം പേര്‍ക്ക് കൂടി കൊവിഡ്; 1258 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് അരലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1258 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.

രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടി പിന്നിട്ടു. ആകെ മരണം 3.95 ലക്ഷത്തിലെത്തി. 2.82 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആറ് ലക്ഷത്തില്‍ താഴെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതേസമയം, രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കാനുള്ള പദ്ധതി രേഖ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. 18 വയസ് മുതല്‍ മുകളിലോട്ടുള്ളവരുടെ വാക്സിനേഷന് 188 കോടി വാക്സിന്‍ ഡോസുകള്‍ വേണ്ടി വരും.

12നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ സൈഡസ് കാഡില വാക്സിന്‍ ലഭ്യമാക്കും. വാക്സിന്‍ നയം ഭേദഗതി ചെയ്തത് 13 മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും കത്ത് പരിഗണിച്ചാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button