News
54 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്; രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ശക്തികുറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 1,27,510 പുതിയ കൊവിഡ് കേസുകളാണ്.
കഴിഞ്ഞ 54 ദിവസത്തിനിടയില്‍ ആദ്യമായാണ് ഇത്രയും കുറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,795 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,55,287 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് 2,81,75,044 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,31,895 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 2,59,47,629 പേര്‍ രോഗമുക്തി നേടി. 18,95,520 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുളളത്. ഇതുവരെ 21,60,46,638 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News