NationalNews

സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത് ഇരട്ടസഹോദരിമാർ; രൂക്ഷ വിമർശനം

മുംബൈ∙ സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത് ഐടി എൻജിനീയർമാരായ ഇരട്ടസഹോദരിമാർ. ഇവരുടെ വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മഹാരാഷ്ട്രയിലെ സോലപുർ ജില്ലയിലെ അക്‌ലുജ് ഗ്രാമത്തിലാണ് സംഭവം. അതിൽ എന്ന സുഹൃത്തിനെയാണ് ഇരട്ടസഹോദരിമാരായ പിങ്കിയും റിങ്കിയും വിവാഹം ചെയ്തത്. ഇരുവരും ഐഡന്റിക്കൽ ട്വിന്‍സ് ആണ്. 

കുട്ടിക്കാലം ഒരുമിച്ച് വളർന്ന ഇവർക്ക്, പരസ്പരം പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പറയുന്നു. ഇരുവീട്ടുകാരും സമ്മതിച്ചതോടെ വിവാഹം നടക്കുകയായിരുന്നു. 

https://twitter.com/LocalBabaji/status/1599274581281624065?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1599274581281624065%7Ctwgr%5Edf999605c4e2a17701a7e60906bf9a7124d7e658%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F12%2F04%2Fviral-video-twin-sisters-get-married-to-same-man-in-mumbai.html

അച്ഛൻ മരിച്ച പെൺകുട്ടികൾ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയുടെ ചികിത്സയ്ക്കായി അതുലിന്റെ കാറിലാണ് ഇവർ ആശുപത്രിയിൽ പോയിരുന്നത്. ഇങ്ങനെ അതുൽ യുവതികളുമായി അടുക്കുകയായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ വിവാഹത്തിനെതിരെ വിമർശനങ്ങളും ഉയരുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ വിവാഹം നിയമപരമാണോയെന്നാണ് പലരുടെയും ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker