NationalNews

കൊവിഡ് 19 ടെസ്റ്റ് ഇനിമുതല്‍ ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാം

മുംബൈ: ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി കൊവിഡ് 19 ടെസ്റ്റ് ബുക്ക് ചെയ്യാം. പ്രാക്ടോയുടെ വെബ്സൈറ്റ് വഴിയാണ് കൊവിഡ് 19 ടെസ്റ്റ് ബുക്കിംഗ് സേവനം ലഭ്യമാകുക. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയായ തൈറോക്കെയറുമായി ചേര്‍ന്നാണ് പ്രാക്ടോ സേവനം ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ മുംബൈയില്‍ മാത്രമാകും സേവനം ലഭ്യമാകുകയെങ്കിലും വൈകാതെ രാജ്യത്താകെ സേവനം ലഭ്യമാക്കുമെന്ന് പ്രാക്ടോ അധികൃതര്‍ വ്യക്തമാക്കി.

<P>ഇന്നലെ മുതലാണ് മുംബൈയില്‍ സേവനം ലഭ്യമായി തുടങ്ങിയത്. കൊവിഡ് 19 ടെസ്റ്റിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ ടെസ്റ്റിനായി എത്തുമ്പോള്‍ ഡോക്ടറുടെ കുറിപ്പടി, ഫിസിഷ്യന്‍ ഒപ്പുവച്ച ടെസ്റ്റ് റിക്വിസിഷന്‍ ഫോം, ഒരു ഫോട്ടോ ഐഡി കാര്‍ഡ് എന്നിവയും ഒപ്പം കരുതണം.</P>

<P>4500 രൂപയാണ് കൊവിഡ് 19 ടെസ്റ്റിന്. 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റിന്റെ ഫലം രോഗിക്ക് പ്രാക്ടോയുടെ വെബ്സൈറ്റ് വഴി അറിയാന്‍ സാധിക്കും.</P>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button