KeralaNews

ആശ്വാസ വാര്‍ത്ത; കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിന്റെ പരിശോധന ഫലം നെഗറ്റീവ്

കോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ലോഡിംഗ് തൊഴിലാളിയുടെ കുടുംബത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്.

തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കള്‍, ഭാര്യാസഹോദരന്‍ എന്നിവരുടെയും കൂടെ ജോലി ചെയ്തിരുന്ന മൂന്നു തൊഴിലാളികളുടെയും സാമ്പിള്‍ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

അതേസമയം സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതലായി ശ്രദ്ധ നല്‍കുന്നുണ്ട്. ഇവരെ ഐസൊലോറ്റ് ചെയ്ത് ചികിത്സിച്ച് രോഗം ഭേദമാക്കിയേ വീട്ടിലേക്ക് അയക്കൂവെന്നും മന്ത്രി പറഞ്ഞു.

മുന്‍ഗണനാക്രമത്തില്‍ പ്രവാസികളെ കൊണ്ടുവരുമെന്നും മടങ്ങിയെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button