ആലപ്പുഴ: കുട്ടനാട്ടില്‍ കുഴഞ്ഞു വീണു മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു(52)വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. നിരവധി പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. എന്നാല്‍ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
അതേസമയം ആലപ്പുഴ ചെന്നിത്തലയില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസ് എന്ന 20 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭര്‍ത്താവ് ജിതിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ദേവികയ്ക്കും രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News