പാലക്കാട്: കള്ളുവണ്ടിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് കോങ്ങാട് മൂന്ന് കള്ളുഷാപ്പുകള്‍ അടച്ചു. കോങ്ങാട് ടൗണ്‍, മണിക്കശ്ശേരി, കവളേങ്ങില്‍ എന്നീ കള്ളുഷാപ്പുകളാണ് അടച്ചത്.
കല്ലടിക്കോട്ട് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇയാളെ മാങ്ങോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കവിവരങ്ങള്‍ അന്വേഷിച്ച് വരുകയാണ്. വെള്ളിയാഴ്ച കോങ്ങാട് ആശുപത്രിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയ 29 പേരില്‍ മൂന്നുപേരുടെ ഫലം പോസിറ്റീവായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News