KeralaNews

കോവിഡ് രോഗികൾ പാലക്കാട്, വയനാട്

പാലക്കാട്:ജില്ലയിൽ ഇന്ന്(ജൂൺ നാല്)ആദ്യ കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ചികിത്സയിൽ കഴിയുന്നവർ 154 പേരായി.

മെയ് 25ന് ചെന്നൈയിൽ നിന്നും വന്ന്‌ നിരീക്ഷണത്തിൽ കഴിയവേ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധികയുടെ (73) പരിശോധനാഫലം ഇന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുക യായിരുന്നു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 29ന് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം ന്യൂമോണിയ എന്നിവ ഉണ്ടായിരുന്നതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ്–2
മെയ് 31ന് വന്ന വല്ലപ്പുഴ സ്വദേശി (42, പുരുഷൻ), ഒലവക്കോട് സ്വദേശി (50, പുരുഷൻ)

ചെന്നൈ -2
മെയ് 25ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി (ഒൻപത്, പെൺകുട്ടി), വല്ലപ്പുഴ ചെറുകോട് സ്വദേശി (52, പുരുഷൻ)

രാജസ്ഥാൻ-1
മെയ് 25ന് വന്ന് കൊപ്പം മണ്ണേങ്കോട് സ്വദേശി (24, പുരുഷൻ)

ട്രിച്ചി-1
മെയ് 29ന് വന്ന് ഒറ്റപ്പാലം സ്വദേശി(30, പുരുഷൻ)

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 22 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 154 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്.

വയനാട്

വയനാട്:ജില്ലയിൽ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രണ്ട് പേർക്ക് രോഗം ഭേദമായി.
മെയ് 17 ന് മാലദ്വീപിൽ നിന്ന് കപ്പലിൽ എത്തിയ എടവക പഞ്ചായത്ത് പരിധിയിലെ 30 വയസ്സുകാരനും ദുബായിൽ നിന്നെത്തിയ 47 കാരിയായ തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനിക്കുമാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവർ മേയ് 17 ന് കോഴിക്കോട് വിമാനത്താവളം വഴി ജില്ലയിലെത്തിയതാണ്. ഇരുവരും  കല്‍പ്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button