KeralaNews

കൊവിഡ് രോഗികള്‍:പത്തനംതിട്ട,കൊല്ലം,വയനാട്

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേര്‍ക്കാണ്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേര്‍ ഡെല്‍ഹിയില്‍നിന്നും ഒരാള്‍ ഹരിയാനയില്‍ നിന്നും എത്തിയ ആളുമാണ്. സമ്പര്‍ക്കം വഴി 2 പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 11 പേര്‍ രോഗമുക്തി നേടി.

P 285 കരുനാഗപ്പളളി തൊടിയൂര്‍ സ്വദേശിയായ 42 വയസുളള പുരുഷന്‍. ജൂണ്‍ 20 ന് ദമാമില്‍ നിന്നും AI 942 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 34 H) തിരുവനന്തപുരത്തെത്തി. ദമാമില്‍ വച്ച് പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തി ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 286 മേലില സ്വദേശിയായ 41 വയസുള്ള പുരുഷന്‍. ജൂണ്‍ 19 ന് ഖത്തറില്‍ നിന്നും IX 1576 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 24 D) തിരുവനന്തപുരത്തെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 287 ഇളമാട് ചെറുവക്കല്‍ സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്നും മംഗള എക്‌സ്‌പ്രെസ്സ് ട്രെയിനില്‍ (കോച്ച് നം. D4, സീറ്റ് നം. 67) എറണാകുളത്തെത്തി. ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 288 വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനിയായ 50 വയസുളള സ്ത്രീ. ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും KU 1351 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 44 B) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 289 തലവൂര്‍ കുര സ്വദേശിയായ 26 വയസുളള യുവാവ്. ജൂണ്‍ 17 ന് ഡല്‍ഹിയില്‍ നിന്നും AI 512 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 10 F) തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 290 മേലില ചക്കുവരയ്ക്കല്‍ സ്വദേശിയായ 32 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 17 A) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 291 ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശിയായ 39 വയസുളള യുവാവ്. ജൂണ്‍ 19 ന് ഖത്തറില്‍ നിന്നും IX 1573 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 18 F) തിരുവനന്തപുരത്തെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 292 പന്മന ഇടപ്പളളിക്കോട്ട സ്വദേശിയായ 36 വയസുളള യുവാവ്. ജൂണ്‍ 10 ന് ദുബായില്‍ നിന്നും EK 9834 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 43 B) കൊച്ചിയിലെത്തി. ആദ്യ 9 ദിവസം സ്ഥാപനനിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 293 തേവലക്കര കോയിവിള സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 2 B)കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 294 തേവലക്കര അരിനല്ലൂര്‍ സ്വദേശിനിയായ 22 വയസുളള യുവതി. ജൂണ്‍ 10 ന് മസ്‌ക്കറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞ് ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഹോദരിയാണ്. രോഗലക്ഷണങ്ങള്‍ സംശയിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 295 തേവലക്കര അരിനല്ലൂര്‍ സ്വദേശിനിയായ 51 വയസുളള സ്ത്രീ. ജൂണ്‍ 10 ന് മസ്‌ക്കറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞ് ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെയും P 294 ന്റെയും മാതാവാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 296 ഓച്ചിറ ഞക്കനാല്‍ സ്വദേശിയായ 54 വയസുളള പുരുഷന്‍. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J9 1405 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 12 E) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 297 പന്മന പുത്തന്‍ചന്ത സ്വദേശിനിയായ 28 വയസുളള യുവതി. ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും AI 512 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 26 D) തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 298 കരുനാഗപ്പളളി മുനിസിപ്പാലിറ്റി പടനായര്‍കുളങ്ങര വടക്ക് സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 22 ന് സൗദി അറേബ്യയില്‍ നിന്നും SV 3774 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 56 H) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 299 കരുനാഗപ്പളളി പടനായര്‍കുളങ്ങര വടക്ക് സ്വദേശിയായ 62 വയസുളള പുരുഷന്‍. ജൂണ്‍ 22 ന് സൗദി അറേബ്യയില്‍ നിന്നും SV 3774 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 62 F) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 300 കൊട്ടാരക്കര മുനിസിപ്പാലിറ്റി പടിഞ്ഞാറെ തെരുവ് സ്വദേശിയായ 42 വയസുളള പുരുഷന്‍. ജൂണ്‍ 10 ന് മസ്‌ക്കറ്റില്‍ നിന്നും 6E 9102 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

.
വയനാട്

വയനാട്: ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ജൂണ്‍ 14ന് മഹാരാഷ്ട്രയില്‍ നിന്നുമെത്തി കുടുംബ സമേതം ക്വാറന്റയിനില്‍ കഴിഞ്ഞു വന്നിരുന്ന മേലെ അരപ്പറ്റ സ്വദേശിയായ 65 കാരന്‍, ഭാര്യ 56 കാരി, മകള്‍ 28 കാരി, കൊച്ചുമകള്‍ 10 വയസ്സുകാരി, ജൂണ്‍ 23 ന് ഡല്‍ഹിയില്‍ നിന്നുമെത്തി ക്വാറന്റയിനില്‍ കഴിഞ്ഞു വന്നിരുന്ന പയ്യമ്പള്ളി സ്വദേശിയായ 62 കാരന്‍ എന്നിവര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. മേലെ അരപ്പറ്റ സ്വദേശികളുടെ കുടുംബത്തില്‍ നിന്നും മുമ്പ് രോഗം സ്ഥിരീകരിച്ച ഏഴ് വയസ്സുകാരനും, അമ്മയും നിലവില്‍ ചികിത്സയില്‍ തുടര്‍ന്ന് വരികയാണ്.
ഇതോടെ വയനാട്ടില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി.

പത്തനംതിട്ട

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

1)12.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല, പൊടിയാടി സ്വദേശിയായ 28 വയസുകാരന്‍

2)15.06.2020ന് സൗദിയില്‍ നിന്നും എത്തിയ അരുവാപുലം, ഐരവണ്‍ സ്വദേശിയായ 61 വയസുകാരന്‍

3)12.06.2020ന് സൗദിയില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 45 വയസുകാരന്‍

4)15.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 51 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 267 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 178 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 172 പേര്‍ ജില്ലയിലും ആറുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 75 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും റാന്നി മേനാംതോട്ടം കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 74 പേരും പന്തളം അര്‍ച്ചന കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 26 പേരും ഐസലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 194 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 21 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 88 ആണ്. ഇന്ന് ജില്ലയില്‍ ആരും രോഗമുക്തരായിട്ടില്ല. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker