KeralaNews

കൊവിഡ് രോഗികള്‍: പൂര്‍ണ്ണ വിവരങ്ങള്‍; കോട്ടയം,കൊല്ലം,മലപ്പുറം

കോട്ടയം

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37 ആയി.

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലക്കാരായ 32 പേര്‍ക്കാണ് നിലവില്‍ രോഗബാധയുള്ളത്.

രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍

1. മസ്‌കത്തില്‍നിന്നും മെയ് 30ന് എത്തിയ പായിപ്പാട് സ്വദേശി(34). കോട്ടയത്തെ കോവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഈ മാസം മൂന്നിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

2. മുംബൈയില്‍നിന്ന് ട്രെയിനില്‍ മെയ് 26ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശി(31). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസിലും എത്തിയശേഷം ഹോം ക്വാറന്റയിനില്‍ കഴിയുകയായിരുന്നു.

3. മെയ് 27ന് മഹാരാഷ്ട്രയില്‍നിന്ന് വിമാനത്തില്‍ എത്തിയ കങ്ങഴ സ്വദേശിനി(24). കങ്ങഴയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.

കൊല്ലം

കൊല്ലം: ജില്ലയില്‍ ഇന്ന് 9 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു.ഇവരില്‍ 8 പേര് വിദേശത്തുനിന്നു വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗ ബാധയുണ്ടായത്. ജില്ലയില്‍ ഇന്ന് ആര്‍ക്കും രോഗമുക്തിയുണ്ടായിട്ടില്ല.

രോഗബാധ ഉണ്ടായതില്‍ P110 മെയ് 28-ന് കുവൈറ്റ് തിരുവനന്തപുരം ഫ്‌ലൈറ്റില്‍ വെട്ടിക്കവല സ്വദേശിയായ യുവാവ് സ്ഥാപന നിരീക്ഷണത്തില്‍ കഴിയവേ കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളതാണ്.

P 111 കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് സ്വാദേശിയായ 42 വയസുള്ള യുവാവ് മെയ് 27-നു അബുദാബി തിരുവനന്തപുരം ഫ്‌ലൈറ്റില്‍ എത്തി 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലും ആയിരുന്നു. പോസിറ്റീവ് കേസ് ആയി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളതാണ്.

P 112 കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ തന്നെ 51 വയസ്സുള്ള പുരുഷന്‍ മെയ് 27-നു കുവൈറ്റ് കൊച്ചി ഫ്‌ലൈറ്റില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലും ആയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളതാണ്.

P 113 പത്തനാപുരം ഗ്രാമപഞ്ചായത്ത് സ്വദേശിനിയായ 42 വയസുള്ള യുവതി , മെയ് 27-നു കുവൈറ്റ് കൊച്ചി ഫ്‌ലൈറ്റില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലും ആയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളതാണ്.

P 114 കൊല്ലം തിരുമുല്ലവാരം സ്വദേശിയായ ഇരുപത് വയസ്സുകാരന്‍, റഷ്യയില്‍ നിന്നും മോസ്‌കോ കണ്ണൂര്‍ എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ മെയ് 21- ന് എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളതാണ്.

P 115/ 116 തേവലക്കര സ്വദേശിനിയായ 33 വയസ്സുള്ള യുവതിയും അവരുടെ 6 വയസുള്ള മകനുമാണ്. മെയ് 28-ന് കുവൈറ്റ് തിരുവനന്തപുരം വിമാനത്തില്‍ എത്തി ഗൃഹനിരീക്ഷണത്തില്‍ ആയിരുന്നു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളതാണ്.

P 117 നെടുമ്പന സ്വദേശിയായ 46 വയസുള്ള യുവാവാണ്. മെയ് 31 റിയാദ് തിരുവനന്തപുരം വിമാനത്തില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരിക്കെ കോവിഡ് -19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 118 കൊല്ലം രാമന്‍കുളങ്ങര സ്വദേശിനിയായ അമ്പത്തിയൊന്നുകാരിയാണ്. ജമ്മു കാശ്മീരിലേക്ക് തിരികെ പോയി അവിടെവെച്ചു കോവിഡ് സ്ഥിരീകരിച്ച സൈനികന്റെ ബന്ധുവാണ്. തുടര്‍ന്ന് സമ്പര്‍ക്കം മൂലം രോഗമുണ്ടായോ എന്ന് പരിശോധിക്കുന്നതിനായി ശ്രവം എടുത്തിരുന്നു. റിപ്പോര്‍ട്ട് പോസിറ്റീവ് ആയതിനാല്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മലപ്പുറം

മലപ്പുറം ജില്ലയില്‍ 27 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നുമെത്തിയതുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂരും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button