തിരുവനന്തപുരം: തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണിയുമായി കൊവിഡ് രോഗി. ഫയര്‍ഫോഴ്‌സ് അനുനയിപ്പിച്ച് താഴെയിറക്കി. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാനായിരുന്നു രോഗിയുടെ ശ്രമം.
അറുപതുകാരനായ രോഗിയാണ് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. ഫയര്‍ഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.
അമ്മ മരിച്ചു എന്ന് സ്വപ്നം കണ്ടു, ഇതോടെ പരിഭ്രാന്തനാകുകയും എങ്ങനെയും വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുകയും ആയിരുന്നു. മുകളിലെ നിലയില്‍ നിന്നും ചാടി പാരപ്പെറ്റ് വരെയെത്തിയെങ്കിലും പിന്നീട് താഴേക്ക് ഇറങ്ങാന്‍ പറ്റാതെ കുടുങ്ങുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഇത് കാണുകയും ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News