കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. പള്ളുരുത്തി സ്വദേശി ഗോപി ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു. കരള്‍, വൃക്ക രോഗബാധിതനായിരുന്നു മരിച്ച ഗോപി. മരണകാരം കൊവിഡ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം വന്നശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളു.
അതേസമയം മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസയാണ് മരിച്ചത്. 52 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഫീസ ഇന്ന് രാവിലെയോടെയാണ് മരിക്കുന്നത്. ന്യുമോണിയ, പ്രമേഹ ബാധിതയായിരുന്ന നഫീസയെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു.