കൊച്ചി :കൊവിഡ് കാലത്ത് രോഗ വ്യാപനത്തേക്കുറിച്ചും കൊവിഡ് ബാധിതരായി മരിച്ചവരുടെ സംസ്‌കാരത്തേക്കുറിച്ചുമൊക്കെ വലിയ ആശങ്കകളാണുള്ളത്.പലരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിയ്ക്കുന്നതില്‍ രൂക്ഷമായ എതിര്‍പ്പാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്.
ജനങ്ങള്‍ക്ക് മുന്നില്‍ ഉയരുന്ന പ്രധാന സംശയമാണ് ‘മൃതദേഹത്തില്‍നിന്ന് കോവിഡ് പകരുമോ ? ഇതാണ് പലര്‍ക്കും സംശയം.. ഫൊറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ. ഷെര്‍ളി വാസു പറയുന്നു.വൈറല്‍ ഇന്‍ഫെക്ഷനുകള്‍ മൃതദേഹങ്ങളില്‍നിന്ന് പകരുകയില്ലെന്നും ഡോക്ടര്‍ പറയുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നത് അറിവില്ലായ്മകൊണ്ടാണ്. ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ പോലെയാണ് ആളുകള്‍ പെരുമാറുന്നത്. അതിന്റെ ആവശ്യമില്ല. മോര്‍ച്ചറികളിലും ഐസിയുകളിലും പ്രോട്ടോക്കോള്‍ പാലിച്ചാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ഭീതി വേണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
ശരിയായ രീതിയിലാണു സംസ്‌കാരമെങ്കില്‍ ആശങ്ക വേണ്ട. ബ്ലീച്ച് കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് ബോഡി വാഷ് ചെയ്താല്‍ ഉള്ളില്‍നിന്ന് വൈറസ് പുറത്തേക്കു വരില്ല. എബോള, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗാണുക്കളുടെ കാര്യത്തിലും ഇങ്ങനെയാണ്. മനുഷ്യന്റെ ത്വക്ക് നല്ലൊരു കവചമായി പ്രവര്‍ത്തിക്കും. മൃതദേഹത്തിന് ശ്വസനമില്ലാത്തതിനാല്‍ രോഗാണുവിന് അങ്ങനെയും പുറത്തു വരാന്‍ അവസരമില്ല. അതേസമയം ചില മൃതദേഹങ്ങളില്‍ ലങ്സില്‍ നിന്നുള്ള ദ്രവം മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്കു വരാനുള്ള സാധ്യതയുണ്ട്. അത് തടയാന്‍ ഡ്രൈ കോട്ടണ്‍ വച്ച് ദ്വാരങ്ങള്‍ അടയ്ക്കുകയാണ് പതിവ്.
വായിലൂടെ ദ്രവം ഒഴുകുന്നത് തടയുക അത്ര എളുപ്പമല്ല. കോവിഡ് 19 ലങ്സിനെയാണ് കാര്യമായി ബാധിക്കുക. എആര്‍ഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രം), അയണ്‍ ലങ് (ശ്വാസകോശം ഇരുമ്പുപോലെ ഉറച്ചു പോകുന്ന അവസ്ഥ) തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണിത് സംഭവിക്കുന്നത്. അതില്‍നിന്ന് ഫ്ലൂയിഡുകള്‍ വായിലൂടെയും മൂക്കിലൂടെയും ഒഴുകാം. അങ്ങനെ ഒഴുകിയാല്‍ അതിനെ കവര്‍ ചെയ്തിരിക്കുന്ന പല സ്ഥലങ്ങളിലും വൈറസ് എത്താം. അതുകൊണ്ടാണ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം ബോഡി അടക്കണം എന്നു പറയുന്നത്. പിന്നീട് ആരും അതില്‍ തൊട്ട് രോഗം പകരാന്‍ ഒരു സാധ്യതയും ഉണ്ടാകരുത് എന്നതിനാല്‍. 10 അടി താഴ്ചയില്‍ അടക്കണം, ജനവാസ സ്ഥലം ഒഴിവാക്കി വേണം സംസ്‌കാരം, ബ്ലീച്ച് ഉപയോഗിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാ ഡബ്ലിയുഎച്ച്ഒ പ്രോട്ടോക്കോളിലുള്ളത്.