Home-bannerKeralaNews
കേരളത്തില്‍ ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍; 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്ട്സപോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇനി 33 ഹോട്ട്സ്പോട്ടുകള്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
എറണാകുളം ജില്ലയില്‍ ഒരു ഹോട്ട്സ്പോട്ടാണുള്ളത്. ഇടക്കാട്ടുവയലിലെ പതിനാലം വാര്‍ഡാണ് നിലവില്‍ പട്ടികയിലുള്ളത്. ഇടുക്കി ജില്ലയിലെ ഏലപ്പാറയിലെ 11,12,13 വാര്‍ഡുകള്‍, ശാന്തന്‍പാറയിലെ എട്ടാം വാര്‍ഡ്, വണ്ടന്‍മേട് 12,14 എന്നിവ ഹോട്ട്സപോട്ടായി തുടരും.
കണ്ണൂരിലെ കതിരൂര്‍, കൂത്തുപറമ്പ, കോട്ടയം മലബാര്‍, കുന്നോത്തുപമ്പ, മൊകേരി, പാനൂര്‍, പാപ്പിനിശ്ശേരി, പാട്യം, പെരളശ്ശേരി എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളും ഹോട്ട്സ്പോട്ടാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News