HealthKeralaNews

സംസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്നതില്‍ അധികവും യുവാക്കള്‍; വരും ദിവസങ്ങളില്‍ മരണ നിരക്ക് ഉയര്‍ന്നേക്കും

കൊച്ചി: സംസ്ഥാനത്ത് യുവാക്കളിലെ കൊവിഡ് ബാധ നിരക്കിലെ വര്‍ധന ആശങ്ക ഉളവാക്കുന്നു. നിലവില്‍ രോഗമുക്തി നിരക്ക് കുറവാണെങ്കിലും വരും ദിവസങ്ങളില്‍ മരണനിരക്കു ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. രോഗവ്യാപനത്തിന്റെ അടുത്തഘട്ടത്തില്‍ യുവാക്കളില്‍ നിന്ന് വീട്ടിലെ മുതിര്‍ന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ആവശ്യത്തിന് ഐസിയു വെന്റിലേറ്ററുകള്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ മരണ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

എറണാകുളത്ത് മാത്രം രോഗം സ്ഥിരീകരിച്ചവരില്‍ 61 ശതമാനം പേരും 50 വയസ്സിന് താഴെയുള്ളവരാണ്. പ്രായം കുറഞ്ഞവര്‍ക്ക് രോഗം സ്ഥിരീകരിച്ചതും അവര്‍ വേഗത്തില്‍ രോഗമുക്തി നേടുന്നതും രോഗമുക്തി നിരക്ക് കൂട്ടി. മരണനിരക്കും കുറഞ്ഞു. എന്നാല്‍ രോഗലക്ഷണങ്ങളും, രോഗതീവ്രതയും കുറഞ്ഞ ഈ വിഭാഗത്തില്‍ നിന്ന് കുടുംബത്തിലെ മുതിര്‍ന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത വരും ദിവസങ്ങളില്‍ കൂടുതലാണ്.

നിലവില്‍ ചികിത്സയിലുള്ള അഞ്ച് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐസിയു, ഓക്‌സിജന്‍ സഹായം ലഭ്യമാക്കേണ്ടി വരുന്നത്. എന്നാല്‍ പ്രായമായവരിലേക്ക് രോഗവ്യാപനം കൂടിയാല്‍ ഇത് 10 മുതല്‍ 12 ശതമാനം വരെ എത്തും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി സംസ്ഥാനത്ത് 1000 വെന്റിലേറ്ററുകളും, 3000 ഐസിയു കിടക്കകളും ലഭ്യമാണെന്നാണ് ഏകദേശ കണക്ക്. സ്ഥിതി വഷളായാല്‍ ഇത് തികയാതെ വരും.

കൊവിഡ് ബാധിച്ച് മരിച്ച 182 പേരില്‍ 130 പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. എന്നാല്‍ പ്രായമായവരില്‍ രോഗബാധ കൂടിയാല്‍ സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങള്‍ ഉയര്‍ത്തേണ്ടതായി വരും. അതീ ജാഗ്രത പാലിക്കേണ്ട ഘട്ടമാണ് കടന്ന് വരുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker