പൂന്തുറയിൽ കാെവിഡ് മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ (63) ആണ് മരിച്ചത്.ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇദ്ദേഹം മരിച്ചത്.
സൈഫുദ്ദീന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ മറ്റൊരു മകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി