InternationalNews
കോവിഡ് 19 ; ഒമാനില്‍ 24 മണിക്കൂറിനിടെ ആയിരത്തിലധികം പുതിയ കേസുകള്‍, 7 മരണം
ഒമാനില്‍ 24 മണിക്കൂറിനിടെ ആയിരത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മാത്രം 1,010 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 40, 070 ആയി ഉയര്‍ന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 776 പേര്‍ ഒമാനികളും 234 പേര്‍ വിദേശികളുമാണ്.
അതേസമയം രാജ്യത്ത് ഏഴ് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 176 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 3,121 പേര്‍ വൈറസ് പരീക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു. അതേസമയം, വൈറസില്‍ നിന്ന് 1, 003 രോഗികള്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 23, 425 ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News