ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് കൊവിഡ് മരണം കൂടി. മഹാരാഷ്ട്രയിലെ പൂനയിലാണ് രണ്ട് മരണങ്ങളും. പൂന സ്വദേശികളായ 60കാരിയും 52കാരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 77 ആയി.
<p>ഇന്ത്യയില്‍ 33,74 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 267 പേര്‍ രോഗമുക്തി നേടി. മണിക്കൂറുകള്‍ക്കിടയിലാണ് പൂനയില്‍ രണ്ട് മരണങ്ങളുണ്ടായത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.</p>
<p>രാജ്യത്തെ മുപ്പത് ശതമാനം ജില്ലകളിലും കൊവിഡ് ബാധിച്ചു. രോഗബാധിതരില്‍ 42 ശതമാനവും 21നും 40 ഇടയില്‍ പ്രായമുള്ളവരാണ്. ഇരുപത് വയസില്‍ താഴെ പ്രായമുള്ളവര്‍ 9 ശതമാനം. 41 നും 60 ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ 17 ശതമാനം. ഗുരുതരാവസ്ഥയില്‍ 58 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും മധ്യപ്രദേശിലും ഡല്‍ഹിയിലുമാണ് ഇതില്‍ ഭൂരിഭാഗവും. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാരുള്‍പ്പെടെ 108 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീന്‍ ചെയ്തു.</p>
<p>അതേസമയം, ലോകത്ത് രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം പിന്നിട്ടു. അതിനിടെ അമേരിക്കയിലും സൗദിയിലുമായി രണ്ട് മലയാളികള്‍ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് അമേരിക്കയിലും മലപ്പുറം സ്വദേശിയായ സഫ്വാന്‍ സൗദിയിലുമാണ് മരിച്ചത്.</p>