കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പ് ഒപിയില്‍ ചികിത്സ തേടിയെത്തിയ രോഗിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെ 15 ജീവനക്കാരെ ക്വാറന്റൈനിലാക്കി.
വീട്ടില്‍ കഴിഞ്ഞ രോഗിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി അണുവിമുക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News