ബംഗളൂരു: ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 32കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
<p>നേരത്തേ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഒരാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇയാളെ ചികിത്സിച്ചത് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറാണ്. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രി അടച്ചു. ഇവിടുത്തെ 50 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.</p>
<p>കൊവിഡ് ബാധിച്ച് വിവിധയിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് രാജ്യത്ത് ആദ്യമായി ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചത് മധ്യപ്രദേശിലാണ്. ഡോക്ടറായ ശത്രുഘ്‌നന്‍ പഞ്ച്വാനിയാണ് മരിച്ചത്. ഇതിന് പിന്നാലെ രണ്ട് ഡോക്ടര്‍മാര്‍ കൂടി മരിച്ചിരുന്നു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News