23.4 C
Kottayam
Sunday, November 24, 2024

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചു

Must read

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 50 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-22, കുവൈറ്റ്-15, സൗദി അറേബ്യ-4, താജിക്കിസ്ഥാന്‍-4, ഒമാന്‍-2, ഇറ്റലി-2, ഖത്തര്‍-1) 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-25, തമിഴ്‌നാട്-10, ഡല്‍ഹി-4, ആന്ധ്രാപ്രദേശ്-3, കര്‍ണാടക-3, ഉത്തര്‍പ്രദേശ്-1, ഹരിയാന-1, ലക്ഷദ്വീപ്-1) നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (പാലക്കാട്-5, മലപ്പുറം-3, തൃശൂര്‍-1, കോഴിക്കോട്-1) രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (മലപ്പുറം-2, തൃശൂര്‍-1) രോഗം സ്ഥിരീകരിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 22 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേരുടേയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടേയും ആലപ്പുഴ, എറണാകുളം (ഒരു തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും തിരുവനന്തപുരം, കോഴിക്കോട് (കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 973 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 712 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 38,945 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,14,336 പേരും റെയില്‍വേ വഴി 15,356 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,70,258 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,106 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,75,561 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1545 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 247 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3597 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 79,074 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 74,769 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 19,650 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 18,049 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ ബത്തേരി മുന്‍സിപ്പാലിറ്റി, മീനങ്ങാടി, തവിഞ്ഞാല്‍, കോഴിക്കോട് ജില്ലയിലെ മാവൂര്‍, കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.