32.1 C
Kottayam
Wednesday, May 1, 2024

കൊവിഡ് സമൂഹ വ്യാപനം; കാസര്‍ഗോഡ് ജില്ലയില്‍ ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു

Must read

കാസര്‍ഗോഡ്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് കാസര്‍ഗോഡ് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ പൊതു ജനസമ്പര്‍ക്കം കൂടുതലുള്ള പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ സമീപകാല യാത്ര ചരിത്രം ഉള്ളവരെയും വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവരെയും ആദ്യഘട്ടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കും.

60 വയസിന് മുകളിലുള്ളവരും ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരും ഇതില്‍ ഉള്‍പ്പെടും. രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രികളില്‍ വച്ചാകും പരിശോധിക്കുക.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം പെരുകുകയാണ്. ഈ കണക്ക് പോയാല്‍ രോഗികളുടെ എണ്ണം ഏഴായിരം വരെയെത്തുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം വളരെ കുറവായിരുന്ന കേരളത്തില്‍ ഇപ്പോള്‍ നേരെ തിരിച്ചായി. അഞ്ഞൂറ് രോഗികളുണ്ടായത് 90 ദിവസം കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ അഞ്ച് ദിവസം കൊണ്ട് പുതുതായി 500 രോഗികളുണ്ടായി. ആ രീതിയിലായി രോഗികളുടെ കുതിപ്പ്. മൊത്തം രോഗികളുടെ എണ്ണം രണ്ടാരത്തിലധികമായി.

ജനുവരി 30ന് തൃശൂരിലെ വിദ്യാര്‍ത്ഥിനിക്കാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. മേയ് ആദ്യവാരത്തിലാണ് രോഗബാധിതരുടെ എണ്ണം അഞ്ഞൂറിലെത്തിയത്. മേയ് 7 മുതല്‍ 27 വരെയുളള ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ആയിരമായി. വിദേശികളുടെ വരവ് കൂടിയതോടെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
ആയിരം തികഞ്ഞതിനു ശേഷമുള്ള പത്തു ദിവസം കൊണ്ടാണ് രോഗബാധിതര്‍ രണ്ടായിരം കടന്നത്.

33 ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 153 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. മരണസംഖ്യ 16 ആയി. വളരെ വേദനാജനകമായ സ്ഥിതിയാണിത്. കൊവിഡിനെ പിടിച്ചു നിറുത്തുന്നതില്‍ അഭിമാനം കൊണ്ട കേരളം അതിന്റെ ട്രാക്കില്‍ നിന്ന് വഴിതെറ്റിപ്പോകുന്നു. വിദേശികളും അന്യദേശത്തുള്ളവരും വരാന്‍ തുടങ്ങിയതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week