26.8 C
Kottayam
Monday, April 29, 2024

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Must read

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ മൂന്ന്) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-3
നാഗലശ്ശേരി സ്വദേശി (21 പുരുഷൻ).ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ദുബായിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (46 പുരുഷൻ)

ദുബായിൽ നിന്നും വന്ന തിരുമിറ്റക്കോട് സ്വദേശി (38 പുരുഷൻ).ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കുവൈത്ത്-1
പട്ടഞ്ചേരി സ്വദേശി (25 പുരുഷൻ)

സൗദി-6
കാരാകുറുശ്ശി സ്വദേശി (33 പുരുഷൻ)

പെരിമ്പടാരി സ്വദേശി(32 പുരുഷൻ)

കുഴൽമന്ദം സ്വദേശി (28 പുരുഷൻ)

മണപ്പുള്ളിക്കാവ് സ്വദേശി (51 പുരുഷൻ)

ആലത്തൂർ സ്വദേശി (45 പുരുഷൻ)

പഴയ ലക്കിടി സ്വദേശി (30 പുരുഷൻ).ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഖത്തർ-2
കുഴൽമന്ദം സ്വദേശി (45 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (37 പുരുഷൻ)ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

സമ്പർക്കം-2
തച്ചനാട്ടുകര സ്വദേശികളായ രണ്ടുപേർ സ്വദേശി (32, 52 സ്ത്രീകൾ). സൗദിയിൽ നിന്നും വന്ന് ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരിയും മാതാവും ആണ് ഇവർ.

എറണാകുളത്ത് ചികിത്സയിലുള്ള നാലുപേരെ ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും.ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 191 ആകും. ഇവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും നാല് പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം, നാല് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week