കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷത്തോടടുക്കുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 6,592 പേര്‍
വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,45,000 കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത് 4,45,188 പേര്‍ക്കാണ്. 82,51,213 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്.
43,00,454 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. ലോകത്താകമാനം 24 മണിക്കൂറിനിടെ 1,42,546 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ സമയത്ത് 6,592 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതില്‍ 2,006 പേരും മരിച്ചത് ഇന്ത്യയിലാണെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 22,08,389, ബ്രസീല്‍- 9,28,834, റഷ്യ- 5,45,458, ഇന്ത്യ- 3,54,161, ബ്രിട്ടന്‍- 298,136, സ്‌പെയിന്‍- 2,91,408, ഇറ്റലി- 2,37,500, പെറു- 2,37,156, ഇറാന്‍- 1,92,439, ജര്‍മനി- 1,88,382. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,19,132 , ബ്രസീല്‍- 45,456, റഷ്യ- 7,284, ഇന്ത്യ- 11,921, ബ്രിട്ടന്‍- 41,969, സ്‌പെയിന്‍- 27,136, ഇറ്റലി- 34,405, പെറു- 7,056, ഇറാന്‍- 9,065, ജര്‍മനി- 8,910.