കൊവിഡ് ബാധിതരുടെ എണ്ണം 76 ലഷത്തിലേക്ക്; ജീവന്‍ നഷ്ടമായത് 4,23,673 പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതര്‍. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 423,673 പേര്‍ക്കു ജീവന്‍ നഷ്ടമായി. 3,839,321 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസ വാര്‍ത്തയാണ്.
യുഎസ് തന്നെയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍. ഇന്ത്യ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്തു നാലാം സ്ഥാനത്തേക്കു കയറിയിരുന്നു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുപ്രകാരം അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്കു മുന്നില്‍.
യുഎസ് രോഗബാധിതര്‍ 2,089,701, മരിച്ചവര്‍ 116,034. ബ്രസീല്‍ രോഗബാധിതര്‍ 805,649, മരിച്ചവര്‍ 41,058. റഷ്യ രോഗബാധിതര്‍ 502,436, മരിച്ചവര്‍ 6,532. ഇന്ത്യ രോഗബാധിതര്‍ 298,283, മരിച്ചവര്‍ 8,501. യുകെ രോഗബാധിതര്‍ 291,409, മരിച്ചവര്‍ 41,279.