സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഇന്നും ഒരു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. കണ്ണൂര്‍ ഇരിട്ടിയില്‍ പയഞ്ചേരി പുതിയപറമ്പന്‍ വീട്ടില്‍ പി.കെ. മുഹമ്മദ് ആണ് മരിച്ചത്. 62 പേർക്കാണ് ഇന്ന് കൊറോണ ഭേതമായത്.
രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 27 പേര്‍ വിദേശത്തു നിന്നും 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍ഗോഡ് 10, കണ്ണൂര്‍ 7, കൊല്ലം 8, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. 1258 പേരാണ് ഇനി ചികിത്സയിലുള്ളതെന്നും ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.