NationalNews

രാജ്യത്ത് 24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് കൊവിഡ്; ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതില ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം 613 പേരാണ് മരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,09,083 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ജൂലൈ നാലുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 97,89,066 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,00,064 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 1,08,082 പേര്‍ രോഗമുക്തി നേടി. 83,311 പേര്‍ ചികിത്സയിലാണ്. 8,671 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.

രണ്ടും മൂന്നും സ്ഥാനത്ത തമിഴ്നാടും ഡല്‍ഹിയുമാണ്. തമിഴ്നാട്ടില്‍ 1,07,001 പേര്‍ക്കും ഡല്‍ഹിയില്‍ 97,200 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button