ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ധന. കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 19,610 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 384 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,197 ആയി. മരണം 16,487. ഇതുവരെ 3,21,774 പേരാണ് രോഗത്തെ അതിജീവിച്ചത്. നിലവില്‍ 2,10,880 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറെ രൂക്ഷം. മഹാരാഷ്ട്രയില്‍ ഇതുവരെ 1,64,626 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7,429 പേര് മരിച്ചു. 86,575 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ 5,493പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 156 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 83,077 ആയും മരണസംഖ്യ 2,623ആയും ഉയര്‍ന്നു. 52,607 പേര് രോഗത്തെ അതിജീവിച്ചു. പുതുതായി 2,889 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 65 മരണവും റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 82,275 ആയി. മരണം 1,079. രോഗം ഭേദമായവര്‍ 45,537. പുതുതായി 3,940 രോഗബാധയും 54 മരണവും റിപ്പോര്‍ട്ട് ചെയ്തു.