ജനീവ: കൊവിഡ്-19 ബാധിച്ചാല്‍ ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റാണെന്നു വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍. വൈറസ് ബാധിച്ചാല്‍ ചെറുപ്പക്കാരും മരിക്കുമെന്നു ലോകാരോഗ്യ ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അദാനം പറഞ്ഞു.
മുതിര്‍ന്നവര്‍ക്കാണ് രോഗം വരാന്‍ സാധ്യത കൂടുതല്‍. എന്നുവച്ച് ചെറുപ്പക്കാര്‍ക്കു രോഗം വന്നുകൂടാ എന്നില്ല. ചെറുപ്പക്കാരെയും രോഗം ബാധിക്കും. നിരവധി ആഴ്ചകള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ചിലപ്പോള്‍ മരണവും സംഭവിച്ചേക്കാമെന്ന് ടെദ്രോസ് മുന്നറിയിപ്പ് നല്‍കി.
സാമൂഹികമായി അകലം പാലിക്കുന്ന എന്നതിലുപരി ശാരീരികമായി അകലം പാലിക്കുക എന്നതാണ് കോവിഡ്-19 രോഗബാധയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.