കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് കൊച്ചി നഗരസഭയില്‍ ബജറ്റ് സമ്മേളനം. യോഗത്തില്‍ 73 അംഗങ്ങള്‍ പങ്കെടുത്തു. അതേസമയം, യോഗം ചേരുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അനുമതി നല്‍കി എന്നാണ് മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കിയത്.
കോവിഡ് 19 ഭീതി നിലനില്‍ക്കെ ആളുകള്‍ കൂടിച്ചേരരുതെന്ന് കളക്ടര്‍ എസ്.സുഹാസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചായിരുന്നു യോഗം. അതേസമയം, കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചു വരുന്ന ആശങ്കയ്ക്കിടയിലാണ് നാടും നഗരവുമെന്ന് മേയര്‍ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞു.
ആശങ്ക വേണ്ട, ജാഗ്രതയും കരുതലും മതിയെന്നാണ് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഈ നിര്‍ദേശങ്ങളെ പാലിച്ചാണ് ബജറ്റ് സമ്മേളനം കൂടുന്നതെന്നും മേയര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News