Home-bannerKeralaNewsRECENT POSTS
തൃശൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി ബൈക്കിലും സൈക്കിളിലും ഇടിച്ചു കയറി; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം
തൃശൂര്‍: വലപ്പാട് നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനത്തിലും സൈക്കിളിലും ഇടിച്ചു കയറി തമിഴ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സൈക്കിള്‍ യാത്രികനായ ബംഗാള്‍ സ്വദേശിയുടെ നില ഗുരുതരം.
സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്.
കര്‍ണാടകയില്‍ നിന്നു കൊച്ചിയിലേക്ക് സവാള കയറ്റിവന്ന ചരക്കുലോറി സൈക്കിളില്‍ ഇടിച്ച ശേഷം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ അഗ്രോഫാമിലെ ജീവനക്കാരാണ് മരിച്ച ദമ്പതികള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News