NewsOtherSports

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം വീണത് 19കാരിക്ക് മുന്നില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് 19കാരിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ചെക്ക് റിപ്പബ്ലിക്കന്‍ താരമായ ലിന്‍ഡ നൊസ്‌കോവയാണ് 22 കാരിയായ സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തിയത്. 3-6 6-3 6-4 എന്ന സ്‌കോറിന് വിജയിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടിലെത്താന്‍ ലിന്‍ഡയ്ക്ക് സാധിച്ചു.

അതേസമയം ലോ​ക 50-ാം റാ​ങ്കു​കാ​രി​യാ​യ ലിൻഡ നൊ​സ്കോ​വയുടെ ആ​ദ്യ ഗ്രാ​ൻ​ഡ്സ്ലാം പ്രീ ​ക്വാ​ർ​ട്ട​റാ​ണിത്. താ​രം ക​ഴി​ഞ്ഞ വ​ർ​ഷത്തെ ഓസ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ യോ​ഗ്യത ഘ​ട്ട​ത്തി​ൽ പു​റ​ത്താ​യ താരമാണ് ലിൻഡ.

തു​ട​ർ​ച്ച​യാ​യ 18 മ​ത്സ​ര​ങ്ങ​ളി​ലായി സ്വി​യാ​റ്റ​കി​ന്റെ അപരാജിത കു​തി​പ്പി​നാണ് ഇതോടെ വി​രാ​മമായത്. സ്വി​യാ​റ്റ​ക് പുറത്തായതോടെ ആ​ദ്യ 10 സീ​ഡു​കാ​രി​ൽ ഏ​ഴു പേ​രും പു​റ​ത്താ​യി. മൂ​ന്നാം സീ​ഡ് എ​ലീ​ന റി​ബാ​കി​ന, അ​ഞ്ചാ​മ​തു​ള്ള ജെ​സി​ക പെ​ഗു​ല, ആ​റാ​മ​തു​ള്ള ഉ​ൻ​സ് ജ​ബ്യൂ​ർ എ​ന്നി​വ​രാണ് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായ താരങ്ങൾ. നി​ല​വി​ലെ ചാ​മ്പ്യ​ൻ അ​രി​ന സ​ബ​ലെ​ങ്ക, യു.​എ​സ് ഓ​പ​ൺ ജേ​താ​വ് കൊ​ക്കോ ഗോ​ഫ്, ബാ​ർ​ബ​റ ക്ര​ജ്സി​ക്കോ​വ എ​ന്നീ ആദ്യ സീഡുകാരാണ് ഓസ്ട്രേലിയൻ ഓപ്പണിൽ അവശേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker