റോം: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,69,533 ആയി. 6,515 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. യൂറോപ്പില്‍ കോവിഡ് വ്യാപകമായി പടരുന്നതാണ് നിലവില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇറ്റലിയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സിലും, സ്‌പെയിനിയുമെല്ലാം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, പോര്‍ച്ചുഗീസ് സ്‌പെയിനുമായുള്ള അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. ആഗോള തലത്തില്‍ ഇതുവരെ 77,753 പേര്‍ കോവിഡ് ബാധയില്‍ നിന്ന് മുക്തരായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.