26.5 C
Kottayam
Tuesday, May 14, 2024

കൊറോണ; ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

Must read

തിരുവനന്തപുരം: കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ കഴിഞ്ഞ ശേഷം രോഗവിമുക്തി വന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക.

* വീടുകളിലേക്ക് മടങ്ങുന്നവര്‍ വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്ബര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
* രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറകള്‍ തുടങ്ങിയ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക.
* രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്ബര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
* രോഗിയെ സ്പര്‍ശിച്ചതിന് ശേഷവും രോഗിയുടെ മുറിയില്‍ കയറിയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
* കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവല്‍/തുണി കൊണ്ടുള്ള ടവല്‍ എന്നിവ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജനം ചെയ്യുക.
* രോഗ ലക്ഷണങ്ങളുള്ളവര്‍ ബാത്ത് അറ്റാച്ച്ഡ് ആയതും വായുസഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിതേണ്ടതാണ്.
* പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റ് വസ്തുക്കള്‍ തുടങ്ങിയ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.
* തോര്‍ത്ത്, വസ്ത്രങ്ങള്‍ തുടങ്ങിയവ ബ്ലീച്ചിംഗ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക.
* ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല/തോര്‍ത്ത്/തുണി കൊണ്ട് മൂക്കും വായും മറയ്ക്കുക.
* പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.
* സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week