Home-bannerKeralaNewsRECENT POSTS

ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈറസ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെ നിരീക്ഷിച്ചുവരികയാണെന്നും കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. കുട്ടിയെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം വിദ്യാര്‍ഥിയെ സംബന്ധിച്ച വിവരങ്ങളോ, കുട്ടി എവിടെയാണോന്നോ കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരെ വിവരം അറിയിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. റിപ്പോര്‍ട്ടുകളുടെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button