KeralaNews

കോവിഡ്19: കാെച്ചിയിൽ ഇന്ന് പുതിയ പൊസിറ്റീവ് കേസുകളില്ല

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നും പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊറണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് 90 പേരെ കൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ ആക്കി. വീടുകളിലെ നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ന് 12 പേരെ ഒഴിവാക്കി.

ഇന്ന് പുതിയതായി ഒരാളെ എറണാകുളം മെഡിക്കൽ കോളെജിൽ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്തു. ഇവിടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരിൽ നിന്നും 8 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ കളമശ്ശേരിയിൽ 23 പേർ നിരീക്ഷണത്തിൽ ഉണ്ട്.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഐസോലാഷൻ വാർഡിൽ ഇന്നലെ ഉണ്ടായിരുന്ന് 7 പേരെക്കൂടാതെ രാത്രിയോടെ 15 പേരെക്കൂടി പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 2 പേരെക്കൂടി പുതുതായി നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 13 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 11 പേർ ഇവിടെ നിരീക്ഷണത്തിൽ ഉണ്ട് ജില്ലയിൽ ആകെ 532 നിലവിൽ പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ആലപ്പുഴ എൻ.ഐ.വി യിലേക്ക് ഇന്ന് 16 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് (13/3/20) 397 കോളുകളാണ് കൊറോണ കൺട്രോൾ റൂമിലെത്തിയത്. ഇതിൽ 12 പേർക്ക് പരിരക്ഷ കൗൺസിലമാർ കൗൺസിലിംഗ് നൽകി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ പാലിക്കേണ്ട രീതികൾ, കൊറോണയുടെ ലക്ഷണങ്ങൾ, കൊറോണ ടെസ്റ്റ് ചെയ്യുന്ന വിധം, ആശുപത്രിയിലേക്ക് പോകാൻ ഏത് യാത്രാമാർഗമാണ് ഉപയോഗിക്കേണ്ടത്, നീരീക്ഷണകാലാവധി കഴിയുമ്പോൾ ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവ അറിയാനായിരുന്നു പ്രധാനമായും വിളികളെത്തിയത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ തുടർന്ന് വരുന്നു. ഡോക്ടർമാർ, മറ്റ് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്കുള്ള ക്ലാസുകൾ ഇന്നും നടന്നു. കൂടാതെ എറണാകുളം ജില്ലാ പഞ്ചായത്ത്, ഏഴിക്കര, വാരപ്പെട്ടി ബ്ലോക്ക് പഞ്ചായത്തുകൾ കാലടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനപ്രതിനിധികൾക്കും , കാലടി, അങ്കമാലി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കും, എടവനക്കാട്, മാലിപ്പുറം എന്നിവിടങ്ങളിൽ ആശ അങ്കണവാടി പ്രവർത്തകർക്കും ക്ലാസുകൾ സംഘടിപ്പിച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• രോഗബാധിത പ്രദേശങ്ങളിൽ നിന്നും തിരികെ എത്തിയവർ മാത്രമല്ല അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരും 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.
• ഈ കാലയളവിൽ മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി ഒഴിവാക്കുക.
• പരിചരണം കുടുംബത്തിലെ ഒരംഗത്തെ മാത്രം ഏൽപ്പിക്കുക. നിരീക്ഷണത്തിലുള്ള വ്യക്തിയും അവരെ പരിചരിക്കുന്നയാളും നിരീക്ഷണ കാലയളവിൽ യാത്ര ചെയ്യുന്നത് കർശനമായി ഒഴിവാക്കുക.
• രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കൈയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക.
• വീട്ടിൽ ചെറിയ കുട്ടികൾ, വൃദ്ധർ, ഗുരുതരരോഗ ബാധിതർ, ഗർഭിണികൾ എന്നിവരുണ്ടെങ്കിൽ അവരുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക.
• നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച സാധനങ്ങൾ അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
• നിരീക്ഷണ കാലയളവിൽ പനി, ചുമ, തൊണ്ടവേദന, ശ്വാസം മുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ദിശ / അല്ലെങ്കിൽ ജില്ലാ കൺട്രോൾ റൂമിൽ വിവരമറിയിച്ച് നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക.
• ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടായാൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് അവർ സജ്ജീകരിക്കുന്ന യാത്ര മാർഗങ്ങൾ മാത്രംസ്വീകരിക്കുക.
• വീട്ടിൽ സന്ദർശകരെ പരമാവധി ഒഴിവാക്കുക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button