അബുദാബി:യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാല് ആഴ്ചത്തേക്ക് അടച്ചിടും. കൊറോണ വൈറസ് പരക്കുന്നതു തടയുവാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതൽ നാല് ആഴ്ചത്തേയ്ക്കാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മുഖേനെയാണ് അവധി അറിയിപ്പ് മന്ത്രാലയം പ്രഖ്യാപിച്ചത്.
സ്കൂളുകൾക്കും കോളജുകൾക്കും സർവകലാശാലകൾക്കും ഇക്കുറി വസന്തകാല അവധി നേരത്തേ ആക്കുകയാണെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് നടപടി. സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണുവിമുക്തവും സുരക്ഷിതവുമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കും