ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനം കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് ആരോഗ്യവകുപ്പ് ഈ അവസരത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിനിടെ കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കും, എന്ന് ഈ ലോകം വിട്ടു പോകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കലിയുഗ ജോത്സ്യന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍. നിപ്പ വൈറസിന്റെ ഉത്ഭവവും വ്യാപനവും താന്‍ മുമ്പ് പ്രവചിച്ചതാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കില്ലെന്നാണ് ജോത്സ്യന്‍ പറയുന്നത്. ഈ വൈറസ് ബസ് 10 ഡിഗ്രിക്കും 30 ഡിഗ്രിക്ക് ഇടയിലാണ് വസിക്കുന്നതെന്നും പ്രചരണം നടത്തുന്നുണ്ട്. ഒരിക്കലും ഭയപ്പെടരുതെന്നും ഭയപ്പെട്ടാല്‍ ശരീരത്തിന് പ്രതിരോധ ശേഷി കുറയുന്നു അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഗള്‍ഫു രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യന്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുതലായതിനാല്‍ കൊറോണ വൈറസ് ഇവിടെയും ഭയപ്പെടുത്തില്ല. തണുപ്പു രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ മാത്രം കൊറോണാ വൈറസിനെ ഭയന്നാല്‍ മതിയെന്ന വാദവും ജോത്സ്യന്‍ ഉയര്‍ത്തുന്നുണ്ട്.
ടി പി സെന്‍കുമാര്‍ പറയുന്നതുപോലെ ആരോഗ്യവിദഗ്ധര്‍ക്കുപോലും അറിവില്ലാത്ത കാര്യങ്ങളാണ് ജോത്സ്യന്‍ പറയുന്നതെങ്കിലും അതിന് ആധികാരികതയ്ക്കായി സര്‍ക്കാറിനെയും ഇദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്. ഭയപ്പെടാതെ ഭരണകൂട സംവിധാനങ്ങളില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നുമൊക്കെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞാല്‍ മതിയെന്നും ജോത്സ്യന്‍ പറയുന്നു.
2020 ഏപ്രില്‍ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറയുന്നു . നിപ്പാ വൈറസിന്റെ വരവും പോക്കും താന്‍ കൃത്യമായി പ്രവചിച്ചതാണെന്നും അക്കാര്യം അണുകിട തെറ്റിയിട്ടില്ലെന്നും ജോത്സ്യന്‍ പറയുന്നുണ്ട്. കൊറോണ ബാധിച്ച് ലോകത്ത് 6000 പേര്‍ക്കകത്തുമാത്രമേ മരിക്കുള്ളുവെന്നും ഇദ്ദേഹം പ്രവചിക്കുന്നുണ്ട്.