KeralaNews

കൊല്ലത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി; മലപ്പുറത്ത് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊല്ലം: ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചായി. ഇതില്‍ നാല് പേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ഒരാള്‍ തിരുവനന്തപുരത്തും ചികിത്സയിലാണ്. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരും സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയും മറ്റൊരാള്‍ തബ്ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ വ്യക്തിയുമാണ്.

<p>ഇട്ടിവ മണ്ണൂര്‍ സ്വദേശിനിക്കും പുനലൂര്‍ വാളക്കോട് സ്വദേശിനിക്കുമാണ് കൊല്ലം ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. 14 പേരാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉള്ളത്. 16,157 പേര്‍ ജില്ലയില്‍ ഗൃഹ നിരീക്ഷണത്തില്‍ ഉണ്ട്. വിദഗ്ധ പരിശോധനക്ക് അയച്ച 814 സാമ്പിളുകളില്‍ 78 എണ്ണത്തിന്റെ റിസള്‍ട്ട് കൂടി വരാനുണ്ട്.</p>

<p>ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. 27 കാരിയായ മണ്ണൂര്‍ സ്വദേശിനി മാര്‍ച്ച് 20ന് ഭര്‍ത്താവുമൊത്ത് ഖത്തറില്‍ നിന്നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. മാര്‍ച്ച് 24ന് ചുണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍ മറ്റ് സഞ്ചാര ചരിത്രങ്ങള്‍ ഇല്ല.</p>

<p>പുനലൂര്‍ വാളക്കോട് രോഗം സ്ഥിരീകരിച്ചത് തബ്ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ സ്ത്രീക്കാണ്. ഇവരും ഭര്‍ത്താവും ഒന്നിച്ചായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയത്. മാര്‍ച്ച് 23ന് നാട്ടിലെത്തി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു ഇരുവരും.</p>

<p>അതേസമയം മലപ്പുറം ജില്ലയില്‍ ഒരാള്‍കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 കാരനാണ് ജില്ലയില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മലപ്പുറത്ത് ചികിത്സിയിലുള്ളവരുടെ എണ്ണം പന്ത്രണ്ടായി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button