കൊച്ചി: ലോകം കൊറോണയുടെ പിടിയിലാകുമ്പോള്‍ പല രാജ്യങ്ങളും പല തരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തുമ്പേള്‍ ആശങ്കയിലാകുന്നതാകട്ടെ പ്രവാസികളും. അത്തരത്തിലുള്ള പ്രതിസന്ധിയിലാണ് പ്രാവാസികളിപ്പോള്‍. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിതീകരിച്ചതോടെ പലസ്ഥലങ്ങളിലും യാത്രാ നിയന്തണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതും പ്രവാസികളെ ആശങ്കയിലാക്കുകയാണ്. അവധിക്ക് നാട്ടില്‍ എത്തിയാല്‍ ഇവര്‍ക്ക് തിരികെ ഇവിടെ പ്രവേശിക്കണമെങ്കില്‍ രോഗം ഇല്ലെന്ന് സ്ഥിതീകരിക്കുന്ന സര്‍ട്ടിഫക്കറ്റ് ആവശ്യപ്പെടുന്നതും ഇവരെ പ്രതിസന്ധിയിലാക്കുന്നു. കുവൈത്തിലാണ് ഉപാധി വച്ചിരിക്കുന്നത്. അതിനാല്‍ നാട്ടിലേക്ക് വന്നാല്‍ തിരികെ ഇവിടേക്ക് വരാന്‍ കഴിയില്ലെന്ന് കരുതി പലരും അവിടെതതന്നെ നില്‍ക്കുകയാണ്. മാര്‍ച്ച് എട്ടുമുതലാണ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി കുവൈത്ത് വ്യവസ്ഥ വെച്ചിരിക്കുന്നത്. അതത് രാജ്യത്തെ കുവൈത്ത് എംബസികളുടെ അംഗീകൃത വൈദ്യകേന്ദ്രങ്ങളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം വേണമെന്നാണ് വ്യവസ്ഥ. വിസയുടെ കാലാവധി തീരാനായവരും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കണ്ടവരുമെല്ലാം ഇതോടെ ആശങ്കയിലാണ്.
അതേ സമയം ഇന്ത്യയില്‍ 22 പേര്‍ക്കുകൂടി ബുധനാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയി.ഇതില്‍ 16പേര്‍ ഇറ്റലിയില്‍നിന്നുള്ള വിനോദസഞ്ചാരികളാണ്. ഇന്ത്യക്കാരനായ ഇവരുടെ ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാണ-1, ഡല്‍ഹി-1, ആഗ്ര-6, തെലങ്കാന-1, കേരളം-3 (രോഗം ഭേദമായവര്‍) എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍.