KeralaNews

കൊറോണ ഭീതി:ഇന്നു മുതല്‍ വിശുദ്ധ കുര്‍ബാന കയ്യില്‍ നല്‍കാന്‍ ഇടയലേഖനം ഇറങ്ങി

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളെടുത്തു പള്ളികളും. ഇന്നു മുതല്‍ വിശുദ്ധ കുര്‍ബാന കയ്യില്‍ മാത്രം നല്‍കാന്‍ ഇടയലേഖനം ഇറങ്ങി .ഞായറാഴ്ച പള്ളികളില്‍ നടക്കുന്ന കുര്‍ബാനയുടെ ഒടുവില്‍ വിശ്വാസികള്‍ക്ക് കൊടുക്കുന്ന കുര്‍ബാനയാണ് കയ്യില്‍ കൊടുക്കുന്നത് . വിശ്വാസികള്‍ കൈ കൊണ്ട് തൊടുന്നത് പാപമാണെന്ന വിശ്വാസം നില നില്‍ക്കെയാണ് കൊറോണ മൂലം കയ്യില്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നത് .

ലോകത്ത് കൊറോണ ബാധിച്ചു മരിയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിയ്ക്കുന്നത് ആശങ്ക സൃഷ്ടിയ്ക്കുന്നു. .ഇന്ത്യയിലും പടര്‍ന്നു പിടിക്കുന്നു . സർക്കാർ ഉത്തരവ് പ്രകാരം അമൃതാനന്ദമയി ദേവി ദർശനം നിർത്തിവെച്ചിരിക്കുകയാണ്. നിരവധി വിദേശികളടക്കമുള്ള ഭക്തർ ആശ്രമത്തിൽ വരുന്നതിനാലാണ് ഈ നടപടി. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം, ബയോമെട്രിക് അറ്റെന്‍ഡന്‍സ് നിറുത്തലാക്കിയതായി ഉത്തരവിറക്കി.
രാജ്യവ്യാപകമായി കൊറോണ ഭീതി പടരുകയാണ്. നൂറോളം ആളുകള്‍ കൊറോണ ബാധിതരായി വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലാണ്. ആയിരത്തില്‍ അധികം ആളുകള്‍ നിരീക്ഷണത്തിലും. കേരളവും കൊറോണയുടെ കരിനിഴലിലാണ് എങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രി യുടെ അഭിപ്രായം .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker