ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് എത്തിയത് ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം. ഇത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന പറഞ്ഞു.
യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹം ആരോഗ്യവകുപ്പ് അധികൃതരുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇന്നലെയാണ് ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഹരിപ്പാട് സ്വദേശിയെ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
5509 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 19 പേര്‍ മാത്രമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ജില്ലയില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ നിരത്തുകളില്‍ പോലീസ് പരിശോധന ശക്തമക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News